അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് ഫയര്‍ഫോഴ്‌സ് സംഘം ഇടുക്കിയിലേക്ക്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേക്ക് തിരിച്ചു. 165 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് അയച്ചത്. അണക്കെട്ട് തുറക്കുന്നപക്ഷം വെള്ളം ഉയരാന്‍ ഇടയുള്ള സ്ഥലങ്ങള്‍ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ എട്ടിടങ്ങളിലും എറണാകുളം ജില്ലയില്‍ 14 ഇടങ്ങളുമാണ്‌ ഇങ്ങനെ കണ്ടെത്തിയിരിക്കുന്നത്. ഇവയെ പ്രത്യേക സെക്ടറുകളാക്കി തിരിച്ച് ചെറുതോണി മുതല്‍ ഏലൂര്‍ വരെ അമ്പതോളം സ്‌കൂബ ഡൈവിങ് ടീമിനെ വിന്യസിക്കും. റെഡ് അലേര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ഒഴിപ്പിക്കല്‍ നടപടി തുടങ്ങും. അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടത്.

Show More

Related Articles

Close
Close