ദുരിതാശ്വാസ ക്യാമ്പില്‍ 19 കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ 19 കാരിയെ പീഡിപ്പിച്ച 46 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രളയത്തില്‍ വീട് തകര്‍ന്ന ദുരിത ബാധിതര്‍ താമസിക്കുന്നത് പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ്. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അന്തിക്കാട് പൊലീസില്‍ പരാതി നല്‍കി. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു.

Show More

Related Articles

Close
Close