1850 തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു

1850 തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം ഗവര്‍ണര്‍ തടഞ്ഞു. സുപ്രീംകോടതി മാനദണ്ഡം പാലിച്ചാണോ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഗവര്‍ണര്‍ വിശദീകരണം തേടി.സംസ്ഥാനത്തെ ജയിലുകളിലെ ഉന്നത അധികാര സമിതിയുടെ ശുപാര്‍ശപ്രകാരം ആഭ്യന്തരവകുപ്പാണ് തടവുകാരുടെ പട്ടിക തയ്യാറാക്കിയത്.സാധാരണഗതിയില്‍, ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമം 432-ാം വകുപ്പ് പ്രകാരം കോടതി തടവ് ശിക്ഷ വിധിച്ചയാളെ വിട്ടയക്കാനോ, പിഴയായി വിധിച്ച തുക വെട്ടിക്കുറയ്ക്കാനോ സാധിക്കില്ല. ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അവരെ വിട്ടയയ്ക്കാനും ശിക്ഷാകാലാവധിക്ക് ഇളവ് നല്‍കാനും സര്‍ക്കാരിന് അധികാരമുണ്ട്.

സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമായതിനാലാണ് ഗവര്‍ണര്‍ കര്‍ശനനിലപാട് സ്വീകരിച്ചത്.മന്ത്രിസഭ അംഗീകാരം നല്‍കിയ തടവുകാരുടെ പട്ടിക ഒരു മാസം മുമ്പാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് അയച്ചത്. മാനഭംഗം, ലഹരിമരുന്ന് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളായവരുടെ പേരുകളുള്ള പട്ടികയാണ് ഗവര്‍ണര്‍ തടഞ്ഞത്.

Show More

Related Articles

Close
Close