മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരെ ബാര്‍ അസോസിയേഷന്റെ പ്രതികാര നടപടി; 9 അഭിഭാഷകരെ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മാധ്യമപ്രവര്‍ത്തര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 9 അഭിഭാഷകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ ധനേഷ് മഞ്ഞൂരാന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പൊലീസ് കേസ് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നം ആരംഭിച്ചത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ മാധ്യമ പ്രവര്‍ത്തകരോട് അഭിഭാഷകര്‍ എടുക്കുന്ന സമീപനത്തെ കുറിച്ച് കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകരിലൊരാള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെയും കക്ഷികളാക്കിയിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായതാണ് ഈ 9 അഭിഭാഷകരോട് പ്രതികാര നടപടി സ്വീകരിക്കാനുണ്ടായ കാരണം.

അഭിഭാഷകരായ കീര്‍ത്തി ഉമ്മന്‍രാജന്‍, ശ്രീജ ശശിധരന്‍, പേട്ട ജെ. സനല്‍കുമാര്‍, ശാസ്തമംഗലം എസ്. അജിത്കുമാര്‍, ഷിഹാബുദ്ദീന്‍ കര്യത്ത്, ജി.എസ്. പ്രകാശ്, പ്രദീപ്കുമാര്‍, എസ്. ജോഷി, എന്‍. ബിനു എന്നിവര്‍ക്കെതിരെയാണ് നടപടി. ചാനല്‍ ചര്‍ച്ചകളിലും പൊതുപരിപാടിയിലും അഭിഭാഷകരെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് കാണിച്ച് അഭിഭാഷകന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി വേണ്ടി ഹാജരാകരുതെന്ന് ബാര്‍ അസോസിയേഷന്‍ ജനറല്‍ബോഡി നിര്‍ദേശം നല്‍കിയിരുന്നു.

 

Show More

Related Articles

Close
Close