സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നിര്‍ത്തി

സംസ്ഥാനത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് നറുക്കെടുപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ നറുക്കെടുപ്പ് തുടരും.

ചൊവ്വാഴ്ച മുതല്‍ നവംബര്‍ 19 വരെ നറുക്കെടുക്കേണ്ട ലോട്ടറികളുടെ ഫലം 22 മുതല്‍ 26 വരെയുള്ള തീയതികളിലായി നറുക്കെടുക്കും.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലോട്ടറികള്‍ അച്ചടിക്കേണ്ടെന്നാണ്‌ ലോട്ടറി അച്ചടിക്കുന്ന കെ ബി പി എസിന് ലോട്ടറി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

 

Show More

Related Articles

Close
Close