പ്രളയക്കയത്തില്‍ നിന്ന് രക്ഷിച്ച നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നിന്നൊരു ‘താങ്ക്‌സ്’

മഹാ പ്രളയക്കെടുതിയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേവി രക്ഷാസംഘത്തിന് ടെറസില്‍ ‘താങ്ക്‌സ്’ രേഖപ്പെടുത്തി മലയാളികള്‍. നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനുമാണ് പ്രളയബാധിതര്‍ നന്ദി അറിയിച്ചത്.

കൊച്ചിയിലെ വീടിന്റെ ടെറസില്‍ താങ്ക്‌സ് എന്നെഴുതിയ ആകാശ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ട്വീറ്റ് ചെയതത്. അതേസമയം, രക്ഷാസംഘങ്ങള്‍ക്ക് താങ്ക്‌സ് അറിയിച്ചു കൊണ്ടുള്ള ഈ ദൃശ്യം ഏത് വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നാണെന്ന് വ്യക്തമല്ല.

ആലുവ ചെങ്ങമനാട് നിന്നും പതിനേഴാം തിയതിയാണ് കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍ നിന്ന് മലയാളി കമാന്‍ഡര്‍ വിജയ് വര്‍മയും സംഘവും ഗര്‍ഭിണിയായ സജിത ജബീലിനെ രക്ഷിച്ചത്. വീടു മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ സജിതക്ക് രാവിലെ രക്തസ്രാവവും തുടങ്ങിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് നേവി സജിതയെ രക്ഷിക്കുന്നത്. രക്ഷപ്പെട്ട അന്നു തന്നെ സജിത കൊച്ചി സൈനിക ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

ഇന്നലെ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള നേവി സംഘം സമ്മാനങ്ങളുമായി കുഞ്ഞിനെയും അമ്മയെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേ ദിവസം തന്നെ ഇരുപത് ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയേയും വിജയ് വര്‍മയുടെ നേതൃത്വത്തിലുള്ള നേവി രക്ഷാസംഘം രക്ഷിച്ചിരുന്നു.

Show More

Related Articles

Close
Close