ദൈവത്തിന്റെ സ്വന്തം നാട് പുന:സൃഷ്ടിക്കാന്‍ പത്മനാഭ സ്വാമിയുടെ സ്വത്തുക്കള്‍ ഉപയോഗിച്ചു കൂടെ: ദേവദത്ത് പട്നായിക്

കേരളത്തിന്റെ പുന:സൃഷ്ടിക്കായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൂടേ എന്ന് സാഹിത്യകാരന്‍ ദേവദത്ത് പട്നായിക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.

‘ദൈവത്തിന്റെ സ്വന്തം നാട് പുനര്‍നിര്‍മ്മിക്കാന്‍ ദൈവത്തിന്റെ ( പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ) സമ്പത്ത് ഉപയോഗിച്ചുകൂടേ, പ്രത്യേകിച്ച് കേന്ദ്രത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വില കുറഞ്ഞ തരംതാണ രീതിയില്‍ ആകുമ്പോള്‍ ? സര്‍ക്കാരും സംസ്ഥാനവും, പുരോഹിതരും ജനങ്ങളും ഇതിന് അനുവദിക്കില്ലേ’-ദേവ്ദത്ത് പട്നായിക് തന്റെ ട്വിറ്ററില്‍ കുറിച്ചു.

പ്രളയദുരന്തത്തില്‍ കേരളത്തിന് 35,000 കേടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സഹായഹസ്തവുമായി ഇന്ത്യയും കേരളവും ലോകരാജ്യങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.

Show More

Related Articles

Close
Close