‘നന്ദി…!, 700 കോടിയുടെ ധനസഹായത്തിന് കേരളത്തിന്റെ പ്രണാമം’; യുഎഇക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തമായി 700 കോടി ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച യുഎഇക്ക് സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ. കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഇത്രയും കോടി വാഗ്ദാനം ചെയ്ത യുഎഇ ഗവണ്‍മെന്റിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.

കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് സോഷ്യല്‍ മീഡിയയിലെ താരം. പ്രസിഡന്റിനോടുള്ള നന്ദിപ്രകടനം പോസ്റ്റുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. താങ്ക്യു യുഎഇ, ടുഗതര്‍ ഫോര്‍ കേരള, സ്റ്റാന്‍ഡ് വിത്ത് കേരള എന്നീ ഹാഷ്ടാഗുകളോടെയാണ് മിക്ക പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ യുഎഇ സര്‍ക്കാര്‍ തയ്യാറാണെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്‌സ് ഡപ്യൂട്ടി സുപ്രീം കമാന്‍ഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യുഎഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗള്‍ഫിലുള്ളവര്‍ അകമഴിഞ്ഞ് സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്. യുഎഇ ഗവണ്‍മെന്റ് കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി യുഎഇ സര്‍ക്കാര്‍ സംസാരിച്ചിരുന്നു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Show More

Related Articles

Close
Close