സ്‌കൂള്‍ കായിക മേള: ആന്‍സ്റ്റിനും അപര്‍ണയും വേഗമേറിയ താരങ്ങള്‍

പാലായില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും അപര്‍ണാ റോയിയും വേഗമേറിയ താരങ്ങള്‍. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ഥിയാണ് ആന്‍സ്റ്റിന്‍. കോഴിക്കോട് പുല്ലൂമ്പാറ സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് അപര്‍ണാ റോയി. 12.49 സെക്കന്റിലായിരുന്നു അപര്‍ണ്ണയുടെ ഫിനിഷിങ്.

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ ആന്‍സി സോജനാണ് സ്വര്‍ണ്ണം. തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഹീറ്റ്സിനേക്കാള്‍ മികച്ച പ്രകടനമാണ് ആന്‍സി കാഴ്ചെവെച്ചത്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ സി. അഭിനവാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം സായ്യുടെ താരമാണ് അഭിനവ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് അഭിനവ് സ്വര്‍ണ്ണം നേടുന്നത്.

100 മീറ്റര്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ വി. നേഹയും തങ്ജം അലേറ്റ്സണ്‍ സിങും സ്വര്‍ണ്ണം നേടി. പെണ്‍ക്കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ വി. നേഹ പറളി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മണിപ്പൂര്‍ സ്വദേശിയയ തങ്ജം അലേറ്റ്സണ്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഹീറ്റ്സിലും ഒന്നാമതായിരുന്നു തങ്ജം സിങ്.

Pic Courtesy: Mathrubhumi.com

Show More

Related Articles

Close
Close