എലിപ്പനി: ഇന്ന് അഞ്ച് മരണം, 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു!

സംസ്ഥാനത്ത് എലപ്പനി കൂടുതല്‍ ഭീതി ഉയര്‍ത്തി വ്യാപിക്കുന്നു. ഇന്ന് മാത്രം എലിപ്പനി മൂലം അഞ്ച് പേര്‍ മരിച്ചു. കോട്ടയം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്ത്. കോഴിക്കോടിനു പുറമെ എലിപ്പനി ഭീഷണി നിലനില്‍ക്കുന്ന മറ്റു ജില്ലകളിലും രോഗവ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് തീവ്രനടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

പ്രതിരോധ ഗുളിക വിതരണം വ്യാപകമാക്കുന്നതിനൊപ്പം എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിനുള്ള നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.

തിരുവനന്തപുരം -12, കൊല്ലം- എട്ട്, പത്തനംതിട്ട-19, ഇടുക്കി-രണ്ട്?, കോട്ടയം-രണ്ട്?, ആലപ്പുഴ-14, തൃശൂര്‍ -ഒന്ന്, പാലക്കാട്-12, മലപ്പുറം-29, കോഴിക്കോട്-14, വയനാട് -ഒന്ന്? എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 141 പേര്‍ ചികിത്സതേടി.

എലിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ ഉപസമിതി തീരുമാനിച്ചിരുന്നു. എലിപ്പനി പ്രതിരോധ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരില്‍ ഒരാളൊഴികെ ആരും പ്രതിരോധ മരുന്ന് കഴിച്ചവരല്ലെന്ന് ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി 60 ലക്ഷം പ്രതിരോധ ടാബ്ലറ്റ് പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ മരുന്ന് ലഭിച്ചവര്‍ തന്നെ അത് കഴിക്കാന്‍ തയ്യാറാകാതിരുന്നതാണ് പ്രശ്‌നമായതെന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close