കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

കെവിന്‍ വധക്കേസില്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. എ.എസ്.ഐ ടി.എം ബിജുവിനെയാണ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

കോട്ടയം എസ്.പി ഹരിശങ്കറിന്റെതാണ് നടപടി. സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ധാക്കാനും തീരുമാനമായി. കേസിലെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയില്‍ നിന്ന് ഇവര്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സാനുവിനെയും സുഹൃത്ത് ഇഷാനെയും പിടികൂടിയ ശേഷം പണം വാങ്ങി വിട്ടയച്ചത് എ.എസ്.ഐ ബിജുവാണ്.

കഴിഞ്ഞ മെയ് 27നാണ് കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതി നല്‍കുന്നത്. ഇതിനു പിന്നാലെ മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി.

ഭാര്യ നീനുവിന്റെ സഹോദരനടക്ക കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചശേഷം ആറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികളാണ് കേസിലുള്ളത്

Show More

Related Articles

Close
Close