ട്രംപുമായും കിമ്മുമായും കൂടികാഴ്ച്ച നടത്താനൊരുങ്ങി സിംഗപ്പൂര്‍ പ്രധാനമന്ത്രി

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തും. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂര്‍ പ്രസിഡന്റ് ഇരുവരുമായും ചര്‍ച്ച നടത്തുന്നത്. കിം ജോങ് ഉന്നുമായും ജൂണ്‍ 10നും ട്രംപുമായി ജൂണ്‍ 11നുമാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക. ഇരു രാഷ്ട്രനേതാക്കളും ഞാറാഴ്ചയോടെ സിംഗപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉച്ചകോടിയാണ് സിംഗപ്പൂരിലേത്. സിംഗപ്പൂരിലെ ഷാങ്‌റി ലേ ഹോട്ടലിലായിരിക്കും ഉച്ചകോടിക്കെത്തുന്ന ട്രംപ് താമസിക്കുക. സെന്റ് റിജിസ് ഹോട്ടലിലാവും കിമ്മും താമസിക്കുക.

Show More

Related Articles

Close
Close