ഉത്തര കൊറിയൻ ഏകാധിപതിക്ക് ചൈനീസ് പ്രസിഡന്റിന്റെ അഭിനന്ദനം

ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന് ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗിന്റെ അഭിനന്ദനം . വർക്കേഴ്സ് പാർട്ടിയുടെ പരമോന്നത സ്ഥാനത്തേക്ക് കിം ജോംഗ് ഉൻ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് സീ ജിൻ പിംഗ് അഭിനന്ദനം അറിയിച്ചത് .

മനുഷ്യാവകാശ ധ്വംസനങ്ങളും ഏകാധിപത്യപരമായ നടപടികളും കൊണ്ട് കുപ്രസിദ്ധമായ വടക്കൻ കൊറിയ ഭരണത്തെ ചൈനീസ് പ്രസിഡന്റ് പിന്തുണച്ചതിൽ പുതുമകളില്ലെന്നാണ് നിരീക്ഷണങ്ങൾ .

ഏകാധിപതിയായ കിംഗ് ജോംഗ് ഉന്നിന് അഭിനനന്ദനം അറിയിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് സീ ജിൻപിംഗ് . കിമ്മിന്റെ കീഴിൽ വടക്കൻ കൊറിയ സോഷ്യലിസത്തിലൂടെ കൂടുതൽ അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് ജിൻ പിംഗ് ആശംസിച്ചു. ഉത്തര കൊറിയൻ സർക്കാരും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റിയും ജിൻ പിംഗ് അഭിനന്ദന സന്ദേശത്തിൽ എടുത്തുപറഞ്ഞു.

 

Show More

Related Articles

Close
Close