കിംഗ്സ് പഞ്ചാബ്

IPL13APR-8jpg

മുംബൈ:ഒറ്റയാള്‍ പോരാട്ടവുമായി കളംനിറഞ്ഞ ഹര്‍ഭജന്‍ സിങ്ങിനും മുംബൈ ഇന്ത്യന്‍സിന്‍െറ തോല്‍വി ഒഴിവാക്കാനായില്ല.കിങ്സ് ഇലവന്‍ പഞ്ചാബിനോട് മുംബൈ 18 റണ്‍സിന് തോൽവി ഏറ്റുവാങ്ങി. 178 റണ്‍സ്വിജയലക്ഷ്യവുമായി സ്വന്തം ഗ്രൗണ്ടിൽ ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159ന് അവസാനിച്ചു.മുൻനിര ബാറ്റ്സ്മാൻമാർ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ 6 ന് 59എന്നനിലയില്‍ കനത്ത തകർച്ച നേരിട്ട മുംബൈയെ ഹര്‍ഭജൻ സിംഗാണ് നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 24 പന്തില്‍ അഞ്ചു ഫോറും ആറു സിക്സും സഹിതം 64 റണ്‍സാണ് ഹർഭജന്‌‍ നേടിയത്.ക്യാപ്റ്റൻ ജോർജ് ബെ‌യ്‌ലിയുടെ മികവാണ് പഞ്ചാബിന്  മാന്യമായ സ്കോർ സമ്മാനിച്ചത്. 61 റണ്‍സുമായി പുറത്താകാതെനിന്ന ബെയ്‌ലി തന്നെയാണ് കളിയിലെ താരം. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കണക്ക് കൂട്ടൽ തെറ്റിച്ചാണ് കിംഗ്സ് ഓപ്പണർമാരായ മുരളി വിജയും വീരേന്ദര്‍ സെവാഗും തുടങ്ങിയത്. ഇരുവരും 5.2 ഓവറില്‍ സ്കോര്‍ 50 കടത്തി.സ്കോർ 60 ൽ നിൽക്കെ 36 റൺസെടുത്ത സെവാഗിനെ ഹർഭജൻ പുറത്താക്കി.തൊട്ടു പിന്നാലെ 6 റൺസുമായി ഗ്ലെൻ മാക്സ്‌വെല്ലും മടങ്ങി.മുരളി വിജയ് 29 പന്തിൽ 35 റൺസെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close