മധ്യപ്രദേശിന്റെ പരമോന്നത ബഹുമതികളിലൊന്നായ കിഷോർ കുമാർ പുരസ്‌കാരം പ്രിയദർശന്!!

മദ്ധ്യപ്രദേശ് സർക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ കിഷോർ കുമാർ പുരസ്‌കാരം സംവിധായകൻ പ്രിയദർശന്.

ഗാനരചന ,തിരക്കഥ, സംവിധാനം എന്നീ മേഖലകളിലെ ശ്രദ്ധേയമായ മികച്ച സംഭവനകൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ശ്യാം ബെനഗൽ, ഗുൽസാർ , ഋഷികേശ് മുഖർജി എന്നിവർ ഈ പുരസ്‌കാരത്തിന് മുൻപ് അർഹരായ പ്രമുഖരാണ് .സൽമാൻ ഖാന്റെ പിതാവും ബോളിവുഡിലെ പ്രമുഖനുമായ സലിം ഖാനാണ് ജൂറി ചെയർമാൻ . 1997 മുതലാണ് കിഷോർ കുമാർ പുരസ്‌കാരം നല്കി വരുന്നത്

Show More

Related Articles

Close
Close