ചുംബനം പുകവലിയേക്കാള്‍ അപകടകരം

261-2014-guangzhou-high-end-new-trendy-ladies-ss-fashion-leather-bags-SA63 പുകവലി ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് നേരത്തെതന്നെ വ്യക്തമായ കാര്യമാണ്. നിരവധി പഠനറിപ്പോര്‍ട്ടുകളും ഇക്കാര്യം അടിവരയിടുന്നു. എന്നാല്‍ ചുംബനം ക്യാന്‍സറിന് കാരണമാകുമോ? അതെ എന്നാണ് ലണ്ടനിലെ ഒരുകൂട്ടം ഗവേഷകര്‍ നല്‍കുന്ന മറുപടി..ലണ്ടനിലെ ഒരു കൂട്ടം യുവഡോക്ടര്‍മാരാണ് ഈ കണ്ടെത്തലുകള്‍ക്ക് പിന്നില്‍.ലിപ് ലോക് ചെയ്യുന്നതിലൂടെ തലയിലും കഴുത്തിലും കാന്‍സര്‍ ബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആസ്‌ട്രേലിയന്‍ ഹെഡ് ആന്റ് നെക്ക് സര്‍ജന്‍ ഡോ. മഹിബാന്‍ ആണ് പുതിയ കണ്ടെത്തൽ നടത്തിയത് .നിരന്തരമായി ഇത്തരത്തില്‍ ചുംബിക്കുന്നവരില്‍ ‘ഹ്യൂമന്‍ പാപ്പിലോമ വൈറസ്’ എന്ന വൈറസ് വേഗത്തില്‍ പകരുമെന്നും ഹ്യൂമന്‍ പാപ്പിലോ ശെവറസ് ബാധിച്ചവരില്‍ 250 മടങ്ങ് അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.ഓറല്‍ ഹ്യൂമന്‍ പാപ്പിലോ വൈറസ് കഴുത്തിലെയും തലയിലെയും മറ്റും അര്‍ബുദങ്ങളിലേക്ക് നയിക്കുന്നത്. തലയില്‍ കാന്‍സര്‍ ബാധിതരില്‍ ഏഴു ശതമാനം പേരില്‍ ഇത്തരം വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു ശതമാനത്തിന് മാത്രമേ കഴുത്തിലും തലയിലും മറ്റുമുളള അര്‍ബുദത്തിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോ വൈറസ് കണ്ടെത്താനായിട്ടുളളൂവെന്നും പഠനം വ്യക്തമാക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close