മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടെന്ന് മാണിയും മുസ്ലീം ലീഗും

maxresdefault

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി പ്രമുഖ ഘടകക്ഷി നേതാക്കള്‍. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യു.ഡി.എഫ് എടുക്കുന്ന പൊതു തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കു പിന്നില്‍ ബാര്‍ ഉടമകളും പ്രതിപക്ഷവുമാണെന്ന് മാണി കുറ്റപ്പെടുത്തി. നല്ല ധാര്‍മ്മികതയുള്ളയാണ് മുഖ്യമന്ത്രി. കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ തരാന്‍ രാജിവച്ച സാഹചര്യം ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലില്ല. താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിരുന്നില്ല. തനിക്കെതിരെ ഒരു കോടതിയും പരാമര്‍ശം നടത്തിയിട്ടില്ല. സ്വതന്ത്രമായ അന്വേഷണം നടക്കുന്നതിന് താന്‍ അധികാരത്തില്‍ തുടരുന്നത് ഭൂഷണമാണോയെന്ന് ആലോചിക്കണമെന്ന് മാ​‍ത്രമാണ് കോടതി പരാമര്‍ശിച്ചത്. താന്‍ മന്ത്രിയായിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ രാജിവയ്ക്കാന്‍ മനഃസാക്ഷി പ്രേരിപ്പിക്കുകയായിരുന്നു. ഉദാത്തമായ ജനാധിപത്യ മൂല്യം സംരക്ഷിക്കാനാണ് രാജിവച്ചതെന്നും മാണി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close