കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മകളുടെ വിവാഹ ചിലവിനായി നീക്കിവെച്ച തുക നല്‍കാന്‍ കൊച്ചി മേയര്‍

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വേറിട്ട സഹായഹസ്തവുമായി കൊച്ചി മേയര്‍. മകളുടെ വിവാഹത്തിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ തീരുമാനിച്ചു.

മകളുടെ വിവാഹചടങ്ങുകള്‍ ആഘോഷം ഒഴിവാക്കി ലളിതമായി നടത്തും. ഇതിലൂടെ ലാഭിക്കുന്ന തുക മേയറും കുടുംബവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. മേയറുടെ മകളുടെ വിവാഹം ബുധനാഴ്ചയാണ്. നാട്ടില്‍ വലിയ പ്രളയം കാരണം ആളുകള്‍ കഷ്ടപ്പെടുന്നത് കണ്ട മകള്‍ തന്നെ വിവാഹം ലളിതമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മേയര്‍ വ്യക്തമാക്കി.
മകളുടെ വരന്റെ വീട്ടുകാരുമായി ചര്‍ച്ച നടത്തിയതാണ് ഇതു തീരുമാനിച്ചതെന്നും മേയര്‍ അറിയിച്ചു.

Show More

Related Articles

Close
Close