കൊച്ചി മെട്രോ നഗരത്തിലേക്ക്; രണ്ടാം ഘട്ട സര്‍വ്വീസ് ഇന്നുമുതല്‍

മെട്രോ ഇന്ന് നഗരഹൃദയത്തിലൂടെ ഓടി തുടങ്ങും. മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ സര്‍വ്വീസിന് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പൂരിയും ചേര്‍ന്ന് സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്യും. ഇരുവരും മെട്രോയില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ യാത്രെ ചെയ്ത ശേഷം 11.30നാണ് ടൗണ്‍ ഹാളില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

അണ്ടര്‍ 17 ഫിഫി ലോകകപ്പ് തുടങ്ങും മുമ്പു തന്നെ മെട്രോയെ നഗരത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നിവയാണ് പുതിയ പാതയിലെ പുതിയ സ്റ്റേഷനുകള്‍. രണ്ടാം ഘട്ട സര്‍വ്വീസിന് തുടക്കമാകുന്നതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 16 ആകും. . മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ച ഉടന്‍ മെട്രോ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനുള്ള രീതിയിലുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കെ.എം.ആര്‍.എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു.

Show More

Related Articles

Close
Close