കൊച്ചി മെട്രോ കോച്ചുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; പരീക്ഷണ ഓട്ടം 23ന്‌

kochi-metro
കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ വ്യവസായശാലയില്‍ നടന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍ കയറ്റിയ ട്രെയ്‌ലര്‍ ലോറികളുടെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി., എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
kochi-metro-2

23നു ടെസ്റ്റ് ട്രാക്കിലേക്കു മാറ്റുന്ന ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തും. 900 മീറ്ററാണു ടെസ്റ്റ് ട്രാക്കിന്റെ നീളം. 23നു നടക്കുന്ന പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും. അടുത്തമാസമാണ് തൂണുകള്‍ക്കു മുകളിലുള്ള ട്രാക്കിലൂടെ പരീക്ഷണ ഓട്ടം നടത്തുക.

കൊച്ചിയില്‍ പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ ട്രെയിനിന്റെ മൂന്നു കോച്ചുകളാണു ശ്രീ സിറ്റിയില്‍ നിന്നു പുറപ്പെടുന്നത്. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള മെട്രോ കോച്ചുകളാണിവ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close