കൊച്ചി മെട്രോ വെബ്സൈറ്റ് ഹാക്ക് ചെയ്തു.

images (3)

കൊച്ചി മെട്രോ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള സംഘമെന്ന് സൂചന. മെട്രോ അധികൃതർ ഒൗദ്യോഗികമായി പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. മുൻപും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള വെബ് സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്.പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മാത്രമാണ് ബുധനാഴ്ച രാവിലെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സ്‌റ്റേഷന്‍ രൂപകല്‍പ്പന അടക്കമുള്ളവ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള യോഗങ്ങള്‍ വരും ദിവസങ്ങളില്‍ ചേരാനിരിക്കെയാണ് kochimetro.org എന്ന വെബ്‌സൈറ്റ് ഹാക്കുചെയ്തത്. സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിട്ടുണ്ട്. http://bcdd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പൊഴും കറുത്ത നിറത്തില്‍ മുഖംമൂടി ധരിച്ച് നില്‍ക്കുന്ന യുവാവിന്റെ ചിത്രവും പാകിസ്താന്‍ സിന്ദാബാദെന്ന സന്ദേശവുമാണ് കാണുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close