കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നേരെ ആക്രമണം

Kodikunnil Suresh
കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്കു നേരെ ആക്രമണം. തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് സംഭവം. എംപിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ അശോകന്‍, ഗീത എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംപിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബന്ധുവീട്ടിൽ വസ്തുതർക്കം പരിഹരിക്കാനെത്തിയ എം.പിയെ ദമ്പതികൾ ആക്രമിച്ചെന്നാണ് പരാതി.

അതേസമയം എം.പിയും സംഘവും ദമ്പതികളെ ആക്രമിച്ചെന്ന പരാതിയുമായി സി.പി.ഐഎമ്മും രംഗത്തെത്തി. വീടുകയറിയുള്ള ആക്രമണത്തിന്റെ പേരില്‍ എം.പിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close