കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് സുധീരന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോടിയേരിയുടേത് നിയമം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനയാണ്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണമെന്നായിരുന്നു കോടിയേരി പറഞ്ഞത്. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഐഎമ്മിനോട് കളിക്കണ്ട എന്നും കോടിയേരി പറഞ്ഞിരുന്നു. രണ്ടാഴ്ച മുന്‍പ് ആര്‍എസ്എസ്-സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഐഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം.

Show More

Related Articles

Close
Close