ക്ഷേത്രങ്ങളിലെ ശാഖയെ സിപിഐഎം കായികമായി നേരിടുമെന്ന് കോടിയേരി

ആര്‍എസ്എസിനെ തടയാന്‍ വിശ്വാസികള്‍ക്ക് കഴിയണം. അല്ലാത്ത പക്ഷം റെഡ് വോളന്റിയര്‍മാര്‍ക്ക് ഇടപെടേണ്ടിവരും. ആയുധ പരിശീലനം നടത്തിയാല്‍ റെഡ് വൊളന്റീയര്‍മാര്‍ക്കും പരിശീലനം തുടങ്ങും.

ആയുധമുപയോഗിച്ചുളള ശാഖകള്‍ തടയാനായി സിപിഐഎം മുന്നിട്ടിറങ്ങിമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആര്‍എസ്എസിനെതിരെ രംഗത്ത് എത്തിയിരുന്നു.

ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങളെന്നും നാടിന്റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show More

Related Articles

Close
Close