ഇളയദളപതിക്കായ്‌ “കൊല മാസ്‌” വരുന്നു

1545544_672924446174770_2574792531607444128_n
വെട്ടം മൂവീസിന്റെ ബാനറിൽ നവാഗതരായ സനൂബും അനിലും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് “കൊല മാസ്‌”. ഇത് തീർത്തും വിജയ്ക്ക് വേണ്ടിയുള്ള പിറന്നാൾ സമ്മാനമാണ്.
ചിത്രം ഇളയദളപതിയുടെ ജന്മദിനമായ ജൂൺ 22നു ചിത്രീകരണം തുടങ്ങുന്നു.
ഓൾ കേരള വിജയ്‌ ഫാൻസ്‌ അസ്സൊസിയഷൻ റ്റ്രെഷറർ ആയ സനൂബും വിജയ്‌ ഫാൻസ്‌ എറണാകുളം പ്രസിഡന്റ്‌ അനിലുമാണു വിജയുടെ അനുഗ്രഹത്തോടെ ചിത്രം ഒരുക്കുന്നത്. ഇത് പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്നു.
അമീർ നിയാസ്‌ നായകനാവുന്ന ചിത്രത്തിൽ നടാഷയുo സന സോയയുമാണു നായികമാർ.
കൂടാതെ
മക്ബൂൽ സൽമാൻ, രെജെ, സന, ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ്‌, നോബി ,
സോന നായർ, സുനിൽ സുഗത, പാഷാണം ഷാജി, എഴുപുന്ന ബൈജു തുടങ്ങിയ താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾക്ക് സംഗീത നൽകുന്നത് വിപിനാണ്. സ്റ്റണ്ട് റൺ രവി.
ചിത്രം
ഒരു കൊല മാസ്‌ തന്നെയായിരിക്കും.
തമിഴകത്തു നിന്നും ഒരു സൂപ്പർ സ്റ്റാർ ചിത്രത്തെ വഴിത്തിരിവിലേക്ക്‌ നയിക്കുന്നത് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ് . ഇത്‌ ആരാണെന്ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
“കൊല മാസ്” ഉടൻ പ്രതീക്ഷിക്കാം

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close