കൊല്‍ക്കൊത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് അഞ്ച് മരണം

കൊല്‍ക്കൊത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ ഏറെയും തൊഴിലാളികളാണ്. ഇവരില്‍ ചലരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കൊല്‍ക്കൊത്ത മെട്രോപോളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഫ്‌ളൈ ഓവറിന്റെ നിര്‍മാണം നിര്‍വഹിച്ചിരുന്നത്. കൊല്‍ക്കൊത്ത മുതല്‍ ഹൗറ വരെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഫ്‌ളൈ ഓവറുകളില്‍ ഒന്നാണിത്.

സെന്‍ട്രല്‍ കൊല്‍ക്കൊത്തയിലെ ഗണേഷ് ടാക്കീസിനു സമീപം ബഡാബസാറിലാണ് ഫ്‌ളൈ ഓവര്‍ തകര്‍ന്നുവീണത്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 150ല്‍ ഏറെ പേര്‍ അവശിഷ്ടങ്ങള്‍ക്കസടിയില്‍ ഉണ്ടെന്നാണ് ഒരു ദൃക്‌സാക്ഷി വ്യക്തമാക്കിയത്.

ചട്ടങ്ങളെല്ലാം ലംഘിച്ച് വ്യക്തമായ പ്ലാനിംഗ് ഇല്ലാതെയാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചിരുന്നതെന്ന് കേന്ദ്രമന്ത്രി ബബൂള്‍ സുപ്രിയോ ആരോപിച്ചു. ബംഗാളില്‍ നിന്നുള്ള രണ്ട് ബി.ജെ.പി എം.പിമാരില്‍ ഒരാളാണ് സുപ്രിയോ. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയകാഠിന്യത്തിന്റെ തെളിവാണിത്. റസിഡന്‍ഷ്യല്‍ മേഖലയില്‍ എങ്ങനെയാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാന്‍ കഴിയുക. വീടുകളുടെ ജാലകങ്ങളില്‍ തട്ടുന്ന വിധത്തിലാണ് ഫ്‌ളൈ ഓവര്‍ കടന്നുപോകുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Show More

Related Articles

Close
Close