കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം.

34372
IPL 2015 ഉദ്ഘാടന മത്സരത്തില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം.  മുംബൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം അവര്‍ 9 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: മുംബൈ- 168/3 (20); കല്‍ക്കത്ത- 179/3 (18.3).ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനമാണ് കല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (57) തന്നെയാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. 47 പന്തില്‍ 7 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഗംഭീറിന്റെ ഇന്നിങ്‌സ്.

രണ്ടാം വിക്കറ്റില്‍ മനീഷ് പാണ്ഡെയോടൊപ്പം (40) ഗംഭീര്‍ കൂട്ടിച്ചേര്‍ത്ത 85 റണ്‍സാണ് കല്‍ക്കത്ത ഇന്നിങ്‌സിന്റെ നട്ടെല്ലായത്. പാണ്‌ഡെ 24 പന്തില്‍ രണ്ട ബൗണ്ടറിയും മൂന്ന് സിക്‌സും നേടിയ പാണ്‌ഡെയുടെ സ്‌ട്രൈക്ക് റേറ്റ് 166.66 ആണ്.
റോബിന്‍ ഉത്തപ്പയാണ് (9) പുറത്തായ മറ്റൊരു കല്‍ക്കത്ത ബാറ്റ്‌സ്മാന്‍. മുംബൈക്കായി കോറി ആന്‍ഡേഴ്‌സണ്‍, ജസ്പ്രീത് ബുംറാ, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ മോശം തുടക്കത്തിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (98*) കോറി ആന്‍ഡേഴ്‌സന്റെയും (55*) മികവില്‍ മാന്യമായ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close