രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിന്.

രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ രാജീവ്ഗാന്ധി ദേശീയ പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിന്. 50 ലക്ഷം രൂപയും ശിൽപവുമാണ് അവാർഡ്. മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാർ സ്വരാജ് ട്രോഫിയും കൊല്ലം ജില്ലാപഞ്ചായത്തിനായിരുന്നു. ഈ മാസം 24 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.