സംഘര്‍ഷമൊഴിവാക്കാന്‍ കൊറിയകള്‍ ധാരണയായി

koreas
അതിര്‍ത്തിയിലെ സംഘര്‍ഷമൊഴിവാക്കാന്‍ ദക്ഷിണ-ഉത്തര കൊറിയകള്‍ ധാരണയായി. സമീപകാലത്ത് നടത്തിയ സൈനികനീക്കത്തില്‍ ക്ഷമചോദിക്കണമെന്ന ദക്ഷിണകൊറിയയുടെ ആവശ്യം ഉത്തരകൊറിയ അംഗീകരിച്ചു. അതിര്‍ത്തിയില്‍ ഉത്തരകൊറിയന്‍ വിരുദ്ധസന്ദേശങ്ങള്‍ ഉച്ചഭാഷിണികളിലൂടെ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ സമ്മതിച്ചതായി ദക്ഷിണകൊറിയന്‍ ദേശീയസുരക്ഷാമേധാവി കിം ക്വാന്‍ ജിന്നും അറിയിച്ചു.

1950-53ലെ കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് പിരിയേണ്ടിവന്ന കുടുംബങ്ങളുടെ പുനഃസമാഗമവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും കിം ക്വാന്‍ ജിന്‍ പറഞ്ഞു. ദക്ഷിണകൊറിയയിലെ വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് സപ്തംബറില്‍ തന്നെ കുടുംബങ്ങളുടെ പുനഃസമാഗമം നടത്തും.കഴിഞ്ഞയാഴ്ച അതിര്‍ത്തിയില്‍ ഇരുകൊറിയകളും പരസ്പരം ഷെല്‍ ആക്രമണം നടത്തിയിരുന്നു. അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടി രണ്ട് ദക്ഷിണകൊറിയന്‍ സൈനികര്‍ക്കു പരിക്കേറ്റതില്‍ ഉത്തരകൊറിയ ക്ഷമചോദിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസും വാര്‍ത്ത സ്ഥിരീകരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close