‘ മാസവരുമാനമില്ല, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും’

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സഹായഹസ്തവുമായി എഴുത്തുകാരി കെ ആര്‍ മീര. പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ റോയല്‍റ്റിയായ 1,71000 രൂപുയാണ് സംഭാവന നല്‍കുന്നത്.

മാസ വരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/ (ഒരു ലക്ഷത്തി എഴുപത്തിയോരായിരം) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.’  കെ.ആര്‍. മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കേരളം പുനര്‍നിര്‍മ്മിക്കാന്‍ എല്ലാ മലയാളികളോടും മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറും, മന്ത്രിമാരും, രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖരാണ് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്.

Show More

Related Articles

Close
Close