ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നു വീണ് കണ്ടക്ടര്‍ക്ക് പരിക്ക്‌

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരുക്ക്. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍ യാസര്‍ അരാഫത്തിനാണ് പരുക്കേറ്റത്. കണ്ടക്ടറെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. തുറയില്‍കടവില്‍ നിന്ന് അരിനല്ലൂരിലേക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസില്‍ നിന്ന് കണ്ടക്ടര്‍ ഡോര്‍തുറന്നു പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.

Show More

Related Articles

Close
Close