കെടി ജലീലിന്റെ വാദം പൊളിയുന്നു; ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ തഴഞ്ഞെന്ന് പി.കെ ഫിറോസ്

കെടി ജലീലിന്റെ വാദം പൊളിയുന്നു; ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ തഴഞ്ഞ്
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് മന്ത്രി നിയമിച്ച അദീബിനേക്കാള്‍ യോഗ്യതയുള്ളവര്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നുവെന്ന രേഖകള്‍ പുറത്ത് വന്നു.

ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് എംബിഎ അല്ലെങ്കില്‍ ബിടെക്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതയായി വിജ്ഞാപനത്തില്‍ കാണിച്ചിരുന്നത്. ഏഴ് പേര്‍ അപേക്ഷ നല്‍കിയപ്പോള്‍ ഇതില്‍ ബന്ധുവായ കെടി അദീബിന് നിയമനം നല്‍കിയെന്നതാണ് വിവാദമായിരിക്കുന്നത്. പരിചയസമ്പന്നനായ ആളുടെ സേവനം കോര്‍പറേഷന് ആവശ്യമായതിനാല്‍, അപേക്ഷകരില്‍ യോഗ്യതയുള്ള ഒരേ ഒരാളെ ബന്ധപ്പെട്ടു എന്നാണു മന്ത്രിയുടെ വിശദീകരണം.

എന്നാല്‍, അദീബിന് എംബിഎ യോഗ്യതയില്ലെന്നും അപേക്ഷ നല്‍കുന്ന സമയത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ബ്രാഞ്ച് മാനേജര്‍ മാത്രമായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് മന്ത്രിബന്ധുവിനെക്കാളും യോഗ്യതയുണ്ടെന്ന് വ്യക്തമായതായി ആരോപണം ഉന്നയിച്ച പി.കെ ഫിറോസ് പറയുന്നു.

അഭിമുഖത്തിനെത്തിയ അഞ്ച് പേര്‍ നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായി ജോലിചെയ്യുന്നയാളുമായിരുന്നു. അഭിമുഖത്തിന് വന്ന എല്ലാവര്‍ക്കും എം.ബി.എ ബിരുദം ഉണ്ടായിരുന്നതായും എന്നാല്‍ മന്ത്രി ബന്ധുവിന് മാത്രം ഇതുണ്ടായിരുന്നില്ലെന്നതിനുള്ള തെളിവ് തങ്ങളുടെ കയ്യിലുണ്ടെന്നും എപ്പോള്‍ വേണെങ്കിലും പുറത്ത് വിടാന്‍ തയ്യാറാണെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

Show More

Related Articles

Close
Close