കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും വേണ്ടെന്ന് പാക്ക് സൈന്യം

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പും വേണ്ടെന്ന് പാക്ക് സൈന്യം.റാവല്‍പിണ്ടിയിലെ ഗാരിസണ്‍ സിറ്റിയിലുള്ള സൈനിക ആസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രസ്താവനയിലൂടെയാണ് പാക് സൈന്യം ഇക്കാര്യം അറിയിച്ചത്.ജോലി ആവശ്യത്തിനായി വിളിച്ചുവരുത്തി കേണല്‍ (റിട്ട) മുഹമ്മദ് സഹീര്‍ ഹബീബിനെ നേപ്പാളില്‍ കുടുക്കുകയായിരുന്നുവെന്നാണ് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ അറിയിച്ചത്. നേപ്പാളും ഇന്ത്യയുമായുള്ള അതിര്‍ത്തിക്കു സമീപമുള്ള ലുംബിനിയില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് ഇയാളെ കാണാതായത്. അതേസമയം, ഇയാള്‍ ഇപ്പോള്‍ ഇന്ത്യയുടെ കസ്റ്റഡിയിലാണെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ഖമര്‍ ജാവേഡ് ബജ്വയുടെ അധ്യക്ഷതയിലായിരുന്നു യോഗം സൈനിക ആസ്ഥാനത്ത് യോഗം ചേര്‍ന്നത്.
യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച നടപടിയെത്തുടര്‍ന്ന് ഇന്ത്യ -പാകിസ്താന്‍ ബന്ധം വഷളായിരുന്നു. അതേസമയം, തങ്ങളുടെ വിരമിച്ച ഒരു സൈനികനെ നേപ്പാളില്‍ കാണാതായ കാര്യം പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

Show More

Related Articles

Close
Close