ടി. നസറുദ്ദീന് യാതൊരു ഉറപ്പും കൊടുത്തിട്ടില്ല : കുമ്മനം

ആദാ‍യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ നിന്നും ഒഴിവാക്കാമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് ടി. നസറുദ്ദീന് ഉറപ്പ് കൊടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.

ജനവിരുദ്ധമായ സമരത്തില്‍ നിന്നും പിന്മാറണമെന്ന് മാത്രമാണ് കടയുടമകളോട് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കടയടപ്പ് സമരവുമായി മുന്നോട്ട് പോകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നുമാണ് പറഞ്ഞതെന്നും അവര്‍ സമരം പിന്‍‌വലിച്ചതില്‍ സന്തോഷമുണ്ടെന്നും കുമ്മനം അറിയിച്ചു.

നോട്ട് പിന്‍‌വലിച്ച നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമില്ല. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ സന്തോഷിക്കുന്നത് കള്ളപ്പണക്കാരാണെന്നും കുമ്മനം പറഞ്ഞു.

 

Show More

Related Articles

Close
Close