മെട്രോയിൽ കയറിയത് പട്ടികയിൽ പേരുളളതിനാൽ; യാത്ര ചെയ്യാൻ വാഹനം തന്നത് സംസ്ഥാന സർക്കാർ: കുമ്മനം

പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്രചെയ്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രിയുടെ ഓഫീസും കേരളപോലീസും എസ്.പി.ജിയും പറഞ്ഞതനുസരിച്ചാണ് താൻ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്‍‍‍‍‍‍‍‍‍‍‍‍‍തത്.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം തനിക്ക് യാത്രചെയ്യാനുളള വാഹനം ഏർപ്പാടാക്കിയത് സംസ്ഥാന സർക്കാരാണ്.

താൻ യാത്ര ചെയ്‍‍‍തതിലൂടെ സുരക്ഷാ വീഴ്‍‍‍ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുളള മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണെന്നും കുമ്മനം കൊച്ചിയിൽ പറഞ്ഞു. നേരത്തെ കുമ്മനം പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയാണെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close