സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്നു; കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ വേഷമിടുന്ന ചിത്രം കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ ജന്മദിനമായ ഇന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് തന്റെ ഫെയ്‌സ് ബുക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍’ എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്.

ദാനില്‍ സായൂജും, അരവിന്ദ് കെഎസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് താന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വേഷമിടുന്നെന്ന വാര്‍ത്ത ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ അറിയിച്ചത്. താരത്തിന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ തന്റെ സ്വപ്നപദ്ധതിയെന്നാണ് ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിനെക്കുറിച്ചുള്ള യാതൊരു വാര്‍ത്തകളും പുറത്തു വന്നില്ല.

Show More

Related Articles

Close
Close