മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് നടി ഖുശ്ബു!

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത് പോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് നടി ഖുശ്ബു. ശബരിമല ക്യാംപയില്‍ പൂര്‍ത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് അവര്‍ വ്യക്തമാക്കി. പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാംപെയ്ന്‍ ആരംഭിക്കണ്ടേയെന്ന അഭിപ്രായത്തെ പിന്താങ്ങി ട്വിറ്ററിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

 

ശബരിമലയിലെ വിധിയെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്പോള്‍ ശരിക്കും വിഷമം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ദൈവം ഒന്നാണെന്ന് തന്റെ വിശ്വാസം. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുകയെന്നും അവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

സുപ്രീം കോടതി സ്ത്രീകള്‍ക്കൊപ്പം നില നില്‍ക്കുകയാണ്. എല്‍ജിബിറ്റി കമ്യൂണിറ്റിക്ക് അനുകൂലമായും മുത്തലാഖിനെതിരായും വിവാഹേതര ലൈംഗിക ബന്ധം ക്രിമനല്‍കുറ്റമല്ലെന്ന വിധിയും ശബരി മലയിലെ സ്ത്രീ പ്രവേശനവും സുപ്രീം കോടതിയുടെ സുപ്രധാന വിധികളാണെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.

Show More

Related Articles

Close
Close