സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി.

LAKVI

 

2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി. ലഖ്്്വിയെ മോചിപ്പിക്കാന്‍ ലഹോര്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.ലഖ്‍വിയുടെ കരുതൽ തടങ്കല്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യസര്‍ക്കാര്‍ നീട്ടിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ലഖ്‍വിയെ മോചിപ്പിക്കാന്‍ നേരത്തെ ഇസ്ലാമബാദ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതിനെതുടര്‍ന്നാണ് ലഖ്‍വിയുടെ മോചനം തടഞ്ഞത്.

ഭീകരസംഘടനയായ ലഷ്ക്കര്‍ ഇ തയ്ബയുടെ മുതിര്‍ന്ന നേതാവായ ലഖ്‍വിയെ മുംബൈ ഭീകരാക്രമണക്കേസില്‍ 2008 ല്‍ തന്നെ അറസ്റ്റുചെയ്തിരുന്നു. 2013 ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്‍വിക്ക് ജാമ്യം അനുവദിച്ചെങ്കിലും ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മറ്റൊരു കേസില്‍ തടവില്‍വെയ്ക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close