മോഹന്‍ലാലിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

Mlal Pajero Sport

പ്രശസ്ത താരം കല്‍പന മരിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ഇതിനിടയിലാണ് മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ കാര്‍ അപകടത്തില്‍പ്പെട്ടൂവെന്ന വാര്‍ത്തയെത്തുന്നത്. സംഭവം എന്താണെന്നറിയാതെ എല്ലാവരും ഒരു നിമിഷം പകച്ചു നിന്നു പോയി. ഞങ്ങളുടെ പ്രിയതാരത്തിനു എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. മോഹന്‍ലാലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നു കേട്ടപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ദീര്‍ഘ നിശ്വാസമിട്ടു. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങിനു പുറപ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറിയാണ് ലാലിന്റെ കാറുമായിടിച്ചത്. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വെച്ചാണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലും സഹപ്രവര്‍ത്തകരും പരിക്കുകള്‍ ഒന്നും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടം നടന്നയുടന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു. പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തുകയും ടിപ്പര്‍ ലോറി ഡ്രൈവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ലാലിപ്പോള്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close