ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ലോ അക്കാദമി എസ്എഫ്ഐ അടിച്ചു തകര്‍ത്തു

ഡോ. ലക്ഷ്മി നായരുടെ നേതൃത്വത്തിലുള്ള മാനേജുമെന്റ് നടത്തുന്ന തിരുവനന്തപുരത്തെ ലോ കേരള അക്കാദമി എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. മാനേജുമെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് കോളജ് അടിച്ചു തകര്‍ത്തത്.സിപിഐഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജ്യേഷ്ഠന്റെ മകളായ ലക്ഷ്മി നായര്‍ ആണ് കോളജിന്റെ പ്രിന്‍സിപ്പാള്‍.

പ്രമുഖ ടെലിവിഷന്‍ അവതാരകയായ ഡോ. ലക്ഷ്മി നായരാണ് കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍. ലക്ഷ്മി നായര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് കെഎസ്യു,എഐഎസ്എഫ്,എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. പ്രിന്‍സിപ്പാളിന് കോളേജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കാതെ കോളേജ് അടച്ചു പൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

രോഷാകുലരായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളെജിന്റെ ജനല്‍ ചില്ലുകളും സിസിടിവി ക്യാമറയും അടിച്ചു തകര്‍ത്തു. കോളെജിന് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനു നേരെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. ഞാന്‍ കോളേജില്‍ സ്ഥിരമായെത്താറുണ്ട്. അവധി ദിവസങ്ങളിലോ അഴ്ചാവസാനങ്ങളിലോ ആണ് ഞാന്‍ ഷൂട്ടിംഗിനു പോവാറുള്ളത്. സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ഹാജരില്ലാത്തവരും പരീക്ഷകളില്‍ തോല്‍ക്കുന്നവരുമാണ് സമരം ചെയ്യുന്നവരില്‍ അധികമെന്നും ലക്ഷ്മി നായര്‍ പ്രതികരിച്ചിരുന്നു.

Show More

Related Articles

Close
Close