കത്ത് ഹാജരാക്കണം-ബിജുവിന് സരിതയെ വിസ്തരിക്കാം

Ernakulam: Saritha S Nair, accused in solar panel duping case, being produced in a court in Ernakulam on Friday. PTI Photo(PTI11_22_2013_000066B) *** Local Caption ***

സോളാര്‍ കേസിലെ പ്രതി സരിത നായര്‍ പത്തനംതിട്ട ജയിലില്‍ വെച്ചെഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു.

കത്ത് സ്വകാര്യരേഖയാണെന്ന സരിതയുടെ വാദം തള്ളിയ കമ്മീഷന്‍ കത്തിന്റെ രഹസ്യസ്വഭാവം നഷ്ടമായെന്നും സരിത ഈ മാസം 27, 28 തിയതികളില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.
സരിതയെ നേരിട്ട് വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണന് കമ്മീഷന്‍ അനുവാദവും നല്‍കി. 28ാം തിയതി ബിജുവിനെ ഹാജരാക്കാനാണ് ഉത്തരവ്. അന്നായിരിക്കും ബിജു സരിതയെ വിസ്തരിക്കുക. തന്നെ ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് സരിത അറിയിച്ചിരുന്നു.

കേസില്‍ ഇടക്കാല റിപ്പോര്‍ട്ടില്ലെന്നും ഏപ്രില്‍ 27 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കമ്മീഷന് മുന്നില്‍ ഹാജരാകാത്ത സാക്ഷികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് കമ്മീഷന്റെ തീരുമാനം. ഹാജരാകാത്തവരെ അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സരിത, ശാലു മേനോന്‍, സരിതയുടെ അമ്മ ഇന്ദിര എന്നിവരെ വിസ്തരിക്കാനായിരുന്നു ബിജു രാധാകൃഷ്ണന്‍ അനുമതി തേടിയിരുന്നത്.

മറ്റുള്ളവരുടെ കാര്യത്തില്‍ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close