സരിതയുടെ കത്തില്‍ മന്ത്രിമാരുടെ പേരുണ്ട്‌- മുന്‍ ജയില്‍ മേധാവി

alexസോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായരുടെ വിവാദകത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 13 പ്രമുഖരുടെയും ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നു മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്‌ അന്വേഷണ കമ്മിഷനു മൊഴിനല്‍കി. അപകടം പിടിച്ചതായതിനാല്‍ പേരുകള്‍ പറയാന്‍ സന്നദ്ധനല്ലെന്നും ജസ്‌റ്റിസ്‌ ശിവരാജന്‍ മുമ്പാകെ അലക്‌സാണ്ടര്‍ ജേക്കബ്‌ വ്യക്‌തമാക്കി.
സരിത കത്ത്‌ പുറത്തുവിടുകയും അതില്‍ താന്‍ പറഞ്ഞ പേരുകള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നിയമനടപടിക്കു വിധേയനാകേണ്ടിവരുമെന്ന ഭയമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ മൊഴിനല്‍കി.
സുരക്ഷാകാരണങ്ങളാല്‍ സരിതയെ പത്തനംതിട്ട ജയിലില്‍നിന്നു മാറ്റണമെന്ന്‌ ഇപ്പോഴത്തെ സംസ്‌ഥാന പോലീസ്‌ മേധാവിയും അന്ന്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതനുസരിച്ചാണ്‌ അവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിലേക്കു മാറ്റിയത്‌. ജയിലില്‍ സരിതയെ അമ്മയ്‌ക്കൊപ്പം സന്ദര്‍ശിച്ച യുവാവ്‌ ബന്ധുവായിരുന്നില്ല.
സോളാര്‍ കേസില്‍ അറസ്‌റ്റിലായി പത്തനംതിട്ട ജില്ലാജയിലില്‍ കഴിഞ്ഞ സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി: ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനുശേഷം തിരികെയെത്തിച്ച സരിതയെ ജയില്‍ ജീവനക്കാര്‍ ദേഹപരിശോധന നടത്തിയപ്പോഴാണു കത്ത്‌ കണ്ടെടുത്തത്‌. തുടര്‍ന്നു ജയില്‍ സൂപ്രണ്ട്‌ തന്നെ വിവരമറിയിച്ചു.
21 താളുകളില്‍ ഇരുവശത്തുമായി എഴുതിയ കത്ത്‌ 42 പേജുണ്ടായിരുന്നു. ജയിലില്‍നിന്നോ പോലീസ്‌ സ്‌റ്റേഷനില്‍നിന്നോ ലഭിക്കുന്ന കടലാസല്ല കത്തെഴുതാന്‍ ഉപയോഗിച്ചത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close