മെക്സിക്കോയില്‍ ആഞ്ഞടിച്ച് ലിഡിയ കൊടുങ്കാറ്റ്; ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു

മെ​ക്സി​ക്കോ​യി​ലെ ബ​ജാ കാ​ലി​ഫോ​ർ​ണി​യയി​ൽ ആ​ഞ്ഞ​ടി​ച്ച ലി​ഡി​യ കൊ​ടു​ങ്കാ​റ്റി​ൽ ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു. പേ​മാ​രി​യി​ൽ ന​ഗ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​താ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ കോ​ർ​ഡി​നേ​റ്റ​ർ ലൂ​യി​സ് ഫി​ലി​പ്പി പ​റ​ഞ്ഞു. ഷോക്കേറ്റാണ് രണ്ട് പേര്‍ മരിച്ചത്. ഒഴുക്കുള്ള നദി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചത്. പ്യൂ​ർ​ട്ടോ കോ​ർ​ട്ട​സി​ന്‍റെ കി​ഴ​ക്ക​ൻ ഭാ​ഗ​ത്തേ​ക്ക് കാ​റ്റു നീ​ങ്ങു​ന്ന​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് 15 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ നീ​ങ്ങു​ന്ന കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം 110 കി​ലോ​മീ​റ്റ​റാ​ണ്. അതേസമയം യു.എസിലെ ടെക്‌സസ്, ലൂയിസിയാന സംസ്ഥാനങ്ങളെ പ്രളയത്തില്‍ മുക്കിയ ഹാര്‍വി ചുഴലിക്കാറ്റ് ഇരുസംസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കിയത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ്. ടെക്‌സസില്‍ മാത്രം 7500 കോടി ഡോളറിന്റെ (4.7 ലക്ഷം കോടി രൂപ) നഷ്ടമാണ് എന്‍കി റിസര്‍ച്ച് എന്ന സ്ഥാപനം കണക്കാകുന്നത്. ഔദ്യോഗിക വിലയിരുത്തല്‍ ഉണ്ടായിട്ടില്ല.

പ്രളയം രൂക്ഷമായി ബാധിച്ച ഹൂസ്റ്റണില്‍ വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ക്രോസ്ബിയിലെ പൊട്ടിത്തെറിയുണ്ടായ രാസവസ്തു നിര്‍മാണശാല ആശങ്ക പടര്‍ത്തുന്നുണ്ട്. ഹൂസ്റ്റണിലെ ഒരുലക്ഷത്തോളം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. ചിലയിടങ്ങളില്‍ എട്ടടിയോളം വെള്ളം കയറി. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 38 പേര്‍ മരിച്ചതായാണ് വിവരം.  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെക്‌സസ് ഇന്ന് വീണ്ടും സന്ദര്‍ശിക്കും. ലൂയിസിയാനയിലും ഇദ്ദേഹം പോകും. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ടെക്‌സസില്‍ എത്തി

Show More

Related Articles

Close
Close