ഗുജറാത്തില്‍ സിംഹങ്ങള്‍ നാടുകാണാനിറങ്ങി

പുലര്‍ച്ചെ മൂന്നു മണിക്ക് ഒന്ന് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ മുമ്പില്‍ സിംഹം , അല്ലല്ല സിംഹങ്ങള്‍ നിന്നാല്‍ എങ്ങനെയിരിക്കും ?

ഇതു നടന്നത് ഗുജറാത്തിലാണ്.  ജുനഗഢ് നഗരവാസിയായ മൃണാള്‍ ജോഷി പുലര്‍ച്ചെ വാതില്‍തുറന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ട കഥയാണ്‌ പറഞ്ഞു വരുന്നത്.

ജോഷിയുടെ വാക്കുകള്‍ ഇങ്ങനെ: ”പുലര്‍ച്ചെ മൂന്നുമണിയായിക്കാണും. ഒന്നു മൂത്രമൊഴിക്കാനിറങ്ങിയതായിരുന്നു. വിശ്വസിക്കാനായില്ല, ഓടി അകത്തുകയറി ജനലിലൂടെ നോക്കിയപ്പോള്‍ ഒന്നല്ല. ഒരുകൂട്ടം സിംഹങ്ങളെയാണ് കണ്ടത്.”

18,000 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന ഗിര്‍നാര്‍ വന്യജീവിസങ്കേതത്തില്‍നിന്നാണ് സിംഹക്കൂട്ടം വന്നത്.   നഗരാതിര്‍ത്തിക്ക് രണ്ടുകിലോമീറ്റര്‍ അകലെയാണ് ഇതിന്റെ അതിരെങ്കിലും മുമ്പ് ഈഭാഗത്തേക്ക് സിംഹങ്ങള്‍ ഇറങ്ങിയതായി അറിവില്ല.

രണ്ടു കുട്ടികളടക്കം എട്ടു സിംഹങ്ങളാണ് നഗരത്തില്‍ രാത്രി വിലസിയത്. പതിനായിരത്തോളം ആളുകള്‍ പാര്‍ക്കുന്ന ഈ മേഖലയില്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ ഒരുമണിക്കൂര്‍ കറങ്ങിയശേഷം ഇവര്‍ മടങ്ങിപ്പോയി ?

ഏഷ്യാറ്റിക് സിംഹങ്ങള്‍ ലോകത്ത് അവശേഷിക്കുന്നത് ഗുജറാത്തില്‍ മാത്രമാണ്. സിംഹങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ അവര്‍ കൂടുതല്‍ മേഖലയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്.

Show More

Related Articles

Close
Close