പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ലിസി

lissyവിവാഹബന്ധം വേര്‍പെടുത്തിയ സംവിധായകന്‍ പ്രിയദര്‍ശനും മുന്‍കാല നായിക ലിസിയും വീണ്ടും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്. ഒരുമിച്ച് ജിവിച്ചാല്‍ പ്രിയദര്‍ശന് അപകടം സംഭവിക്കുമെന്ന പ്രമുഖനായ ജ്യോത്സ്യന്റെ ഉപദേശപ്രകാരം ലിസി മുന്‍കൈ എടുത്ത് വിവാഹമോചനം നടത്തിയതാണത്രേ. ഇപ്പോള്‍ ‘കഷ്ടകാലം’ കഴിഞ്ഞതിനാല്‍ വീണ്ടും വിവാഹിതരാകാമെന്ന് ജ്യോത്സ്യന്‍ അറിയിച്ചതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും അത്തരത്തില്‍ ഒരിക്കലും പുനര്‍വാഹം ഉണ്ടാകില്ലെന്ന് ലിസി പ്രതികരിച്ചു. വിഹാഹമോചനത്തിന്റെ കാരണം പ്രിയനും കുട്ടികള്‍ക്കും കോടതിക്കും അറിയാവുന്നതാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാരണങ്ങള്‍ അടിസ്ഥാന ബന്ധം പോലുമില്ലാത്തതാണെന്ന് ലിസി പറഞ്ഞു.

പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കുന്നതിനും ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കണമെന്നാണേ്രത ജ്യോത്സന്‍ പറഞ്ഞത്. 2014 ഡിസംബര്‍ ഒന്നിനാണ് ഇരുവരും ബന്ധം വേര്‍പിരിഞ്ഞത്. ഡിസംബര്‍ 13, അല്ലെങ്കില്‍ ഡിസംബര്‍ ഒന്ന് എന്നീ തീയതികളാണ് പുനര്‍വിവാഹത്തിനായി ദമ്പതികള്‍ക്ക് ജ്യോത്സ്യന്‍ നിശ്ചയിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.

Show More

Related Articles

Close
Close