പിഞ്ചുകുഞ്ഞിനെ യുദ്ധമുഖത്ത് നിന്ന് രക്ഷിച്ച ഇന്ത്യയ്ക്ക് അഭിനന്ദനപ്രവാഹം


temen child 2

“എട്ടു മാസം പ്രായമുള്ള എന്റെ കുഞ്ഞ് ഇന്ത്യക്കാരനാണ് ,അവനെ ഈ യുദ്ധഭൂമിയില്‍ നിന്ന് രക്ഷിക്കണം. പക്ഷെ അവനോട്ടക്ക് പോകാന്‍ കഴിയില്ലല്ലോ അതുകൊണ്ട് അവനൊപ്പം എനിക്കും അവനൊപ്പം ഇന്ത്യയിലേക്കു വരണം.” യെമന്‍ സ്വദേശിനിയായ സബാഹ് ഷവേഷ് കഴിഞ്ഞ മൂന്നാം തീയതി രാത്രി 10 മണിക്ക് ഈ വാക്കുകള്‍ ട്വിറ്ററില്‍ കുറിക്കുമ്പോള്‍ നേരിയ പ്രതീക്ഷ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് . കൃത്യം നാല്‍പ്പത്തിരണ്ടാമത്തെ മണിക്കൂറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മറുപടി എത്തി.

yemen 3

 

ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിച്ച യെമനി വനിത സബാഹ് ഷവേഷ് തന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഇവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന്‍ യെമനിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് സനായിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു . ഇന്ത്യന്‍ വംശജയാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി . ഇവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള രേഖകള്‍ മുഴുവന്‍ ഞായറാഴ്ച എംബസ്സി അധികൃതര്‍ തയ്യാറാക്കി നല്‍കുകയും തുടര്‍ന്ന്‍ ഇന്ന് പുലര്‍ച്ചയോടെ നാട്ടിലെത്തുകയുമായിരുന്നു

ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങിയ നിമിഷം സബാഹ് ഷവേഷ് തന്റെ ട്വിറ്ററില്‍ കുറിച്ചു –

yemen 4

 

ഉടന്‍ തന്നെ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ മറുപടിയും വന്നു.

yemen5

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close