ആറാം ഘട്ട വോട്ടെടുപ്പ് പൂരോഗമിക്കുന്നു ; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തില്‍

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പോളിങ് ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ 8 , ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്. അസംഗഢില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവരാണ് യുപിയില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍.

 

Show More

Related Articles

Close
Close