ലണ്ടനിലെ തീപിടിത്തം: ആറു മരണം സ്ഥിരീകരിച്ചു; ഏഴുപതിലേറെ പേര്‍ക്ക് പരിക്ക്

ലണ്ടനിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 24 നിലയുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.കെട്ടിടം തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളത് പരിഗണിച്ച് സമീപ കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്ന് അറിയിച്ച പ്രധാനമന്ത്രി തെരേസ മെയ്, അധികൃതരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 24 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി 40 ഫയര്‍ എന്‍ജിനുകളും 200 ഓളം അഗ്നിശമനസേനാംഗങ്ങളും രംഗത്തുണ്ട്.

Show More

Related Articles

Close
Close