ലോറി സമരം പിന്‍വലിച്ചു

രാജ്യവ്യാപകമായി ലോറി ഉടമകള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴച കടന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ പിന്‍വലിച്ചത്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കേന്ദ്ര ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും രൂപീകരിക്കുക.

നിരവധി ആവശ്യങ്ങള്‍ ഉന്നിയിച്ചായിരുന്നു ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാസ്പോര്‍ട് കോണ്‍ഗ്രസ്സ് [എ ഐ എം ടി സി] സമരം നടത്തിയത്. പെട്രോള്‍ , ഡീസല്‍ വിലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ട് വരിക എന്നതായിരുന്നു പ്രധാന ആവശ്യം. ടോള്‍ പ്ലാസകളിലെ കൊള്ള അവസാനിപ്പിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. രാജ്യത്തെമ്പാടുമായി 400 ലധികം ടോള്‍ പ്ലാസകളാണുള്ളത്. ഇതില്‍ 288 എണ്ണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്.ടോള്‍ പ്ലാസകള്‍ ലോറിക്കാരെ പിഴിയുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. പലയിടത്തും നിശ്ചിത നിരക്കുകളല്ല ഈടാക്കുന്നത്. ഇതില്‍ ഒരു ഏകീകരണം വേണമെന്ന് ട്രക്കുടമകള്‍ ആവശ്യപ്പെട്ടത്.

Show More

Related Articles

Close
Close