ടാങ്കറുകളും കേരളത്തിലേക്കില്ല ; ചരക്കുലോറി സമരം ശക്‌തമാക്കുന്നു

1വാളയാര്‍: വാളയാര്‍ ചെക്ക്‌പോസ്‌റ്റിലെ ഗതാഗതക്കുരുക്ക്‌ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസിന്റെ(എ.ഐ.എം.ടി.സി) നേതൃത്വത്തില്‍ രണ്ടുദിവസമായി തുടരുന്ന ലോറി സമരം ശക്‌തമാക്കുന്നു. അതേസമയം ലോറി ഉടമകളുമായുള്ള ചര്‍ച്ച സര്‍ക്കാര്‍ മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്ന്  അര്‍ദ്ധ രാത്രിമുതല്‍  കേരളത്തിലേക്കുളള   പാചക വാതക ടാങ്കറുകള്‍ സര്‍വ്വീസ് നിര്‍ത്തിവക്കും.
സമരം സംസ്ഥാനത്തെ മറ്റ് ചെക്പോസ്റ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. കേരളത്തിലേക്കുളള പാചകവാതക നീക്കം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് പാചക വാതക ടാങ്കര്‍ ഉടമകളുടെ സംഘടനയുമായി ധാരണയിലെത്തി . മറ്റ് ചെക്‌പോസ്റ്റുകളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമാകും.ഇത് കേരളഥില്‍ വമ്പന്‍ വിലക്കയറ്റത്തിനും പ്രതിസന്ധിക്കും ഇടയാക്കും.

അനിശ്‌ചിതകാല സമരം ആരംഭിച്ചതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി ലോറി ഉടമകളുമായി ചര്‍ച്ചയ്‌ക്ക്‌ തയാറായിരുന്നു. എന്നാല്‍, ചര്‍ച്ച മാറ്റിവച്ചതാണ്‌ ലോറി ഉടമകളെ ചൊടിപ്പിച്ചത്‌. അറിയിച്ച്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ ബുധനാഴ്‌ച ചര്‍ച്ചയ്‌ക്കായി പുറപ്പെട്ട ലോറി ഉടമകളോട്‌ അസൗകര്യം മൂലം ചര്‍ച്ച മാറ്റിവച്ചതായി അറിയിക്കുകയാണുണ്ടായതെന്ന്‌ കേരള-തമിഴ്‌നാട്‌ ലോറി ഓണേഴ്‌സ്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. നന്ദകുമാര്‍ പറഞ്ഞു. ഇന്നലെ കോയമ്പത്തൂരില്‍ ചേര്‍ന്ന ലോറി ഉടമകളുടെ യോഗത്തിലാണ്‌ സമരം ശക്‌തമാക്കാനുള്ള തീരുമാനമുണ്ടായത്‌. എ.ഐ.എം.ടി.സി നേതാക്കള്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close